മേപ്പയ്യൂർ ഫെസ്റ്റ്: ബ്ലൂമിoഗ് ആർട്സ് സംഘടിപ്പിച്ച ‘ഓപ്പൺ ബാറ്റിൽ’ ശ്രദ്ധേയമായി

മേപ്പയ്യൂർ: മേപ്പയ്യൂർ ഫെസ്റ്റിനോടനുബന്ധിച്ച് ബ്ലൂമിംഗ് ആർട്സ് സംഘടിപ്പിച്ച തത്സമയ ക്വിസ്സ് പ്രോഗ്രാം ‘ഓപ്പൺ ബാറ്റിൽ’ ശ്രദ്ധേയമായി. ഫെസ്റ്റിനെത്തിയ നൂറുകണക്കിനാളുകൾ മത്സരത്തിൽ പങ്കാളികളായി. തത്സമയ സമ്മാനദാനവും നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പ്രസന്ന സമ്മാനദാനം നടത്തി. അശ്വതി വിശ്വൻ മത്സരത്തിന് നേതൃത്വം നൽകി.

സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ, മാധ്യമ പ്രവർത്തകരായ മുജീബ് കോമത്ത്, പി.കെ. പ്രിയേഷ് കുമാർ, മേ പ്പയ്യൂർ ഫെസ്റ്റ് പബ്ലിസിറ്റി കൺവീനർ നിഷാദ് പൊന്നങ്കണ്ടി,
കെ.പി. രാമചന്ദ്രൻ, എം.കെ. കുഞ്ഞമ്മത്, പി.കെ. അനീഷ് എന്നിവർ പ്രസംഗിച്ചു.
