KOYILANDY DIARY.COM

The Perfect News Portal

ഭാവി വികസനത്തെക്കുറിച്ചുള്ള ദീർഘവീക്ഷണ കാഴ്ചപ്പാടാണ് ബജറ്റ്: മന്ത്രി എം ബി രാജേഷ്

ഭാവി വികസനത്തെക്കുറിച്ചുള്ള ദീർഘവീക്ഷണ കാഴ്ചപ്പാടാണ് ബജറ്റെന്ന് മന്ത്രി എം ബി രാജേഷ്. ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി. പ്രാദേശിക വികസനത്തിന് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ കഴിയും. ലൈഫ് ഭവന പദ്ധതിയുടെ വിഹിതമാണ് എടുത്തുപറയേണ്ടത്, ചരിത്രത്തിലെ ഏറ്റവും വലിയ വിഹിതം ആണെന്നും മന്ത്രി പറഞ്ഞു.

അടുത്ത ഒരു വർഷത്തിനുള്ളിൽ 6.5 ലക്ഷം വീടുകൾ പൂർത്തീകരിക്കാൻ കഴിയും. എഥനോൾ വിപണി കേരളത്തിൽ തുറന്നിടുന്ന വലിയ സാധ്യത ഉപയോഗപ്പെടുത്താൻ കഴിയും, കേന്ദ്രത്തിന്റെ കടുത്ത അവഗണ നേരിട്ടിട്ടും അതിനെ ദേദിക്കുന്ന നിർദേശങ്ങളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചത്, വലിയ നികുതി ഭാരം അടിച്ചേൽപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

 

കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാര്‍ഷിക പൊതുബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്.

Advertisements
Share news