KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി വിലയിരുത്തി

കേരള സംസ്ഥാന ബജറ്റില്‍ കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടിയാണ് വിലയിരുത്തിയിരിക്കുന്നത്. ഒപ്പം ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.

 

ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപ, ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.96 കോടി, പൊന്‍മുടിയില്‍ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ എന്നിങ്ങനെ നീക്കിവെച്ചു. പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 2025-2026 സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ വകയിരുത്തി. തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വികസനം കൊണ്ടു വരുമെന്നും പ്രഖ്യാപനത്തിലുണ്ട്.

Share news