കാപ്പാട് തീരം നശിക്കുന്നു.. സന്ദർശകർക്ക് ദുരിതം..

കൊയിലാണ്ടി: സ്കൂള്‍ പഠന – വിനോദ യാത്രകളുടെ സമയം. കാപ്പാട് നിത്യേനയെത്തുന്നത് നിരവധിയാളുകള്‍. ഇവിടെയാകട്ടെ സന്ദര്‍ശകര്‍ക്ക് യാതൊരു സൗകര്യവുമില്ല. നവീകരണം പൂര്‍ത്തിയാകുന്നമുറയ്ക്ക് എല്ലാം ശരിയാവുമെന്നാണ് അധികാരികള്‍ പറയുന്നത്. സ്ത്രീകളും പെണ്കുട്ടികളുമുള്പ്പെടെയുള്ളവര് ശൗചാലയമില്ലാത്തതിനാല്‍ സമീപത്തുള്ള വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ശൗചാലയം പോലുമില്ലാതെ വിനോദ സഞ്ചാരകേന്ദ്രം തുറന്നുവെച്ചതെന്തിനാണെന്നാണ് സന്ദര്‍ശകര്‍ ചോദിക്കുന്നത്.
പി. വിശ്വൻ മാസ്റ്റർ എം. എൽ. എ. ആയ സമയത്ത് കാപ്പാട് തീരം സൗന്ദര്യ
വൽക്കരിക്കുന്നതിന് വേണ്ടി 18.6 കോടി രൂപയുടെ വർക്കുകൾ ചെയ്തതല്ലാതെ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നപ്പോൾ തീരം സംരക്ഷിക്കാനോ ശോചനീയാവസ്ഥക്ക് പരിഹാരം കാണോനോ യാതൊരു പ്രവർത്തനവും നടത്തിയിരുന്നില്ല. സംരക്ഷിക്കാനാളില്ലാതെ പ്രകൃതിക്ഷോഭംമൂലം കോടികളുടെ വർക്കുകൾ തകർന്ന്പോകുന്ന കാഴ്ചയാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതാണ് കാപ്പാട് ഇപ്പോൾ ഉണ്ടായിട്ടുള്ള അവസ്ഥയക്ക് പ്രധാന കാരണമെന്ന് വിലയിരുത്തുന്നത്.

]വിഷയത്തിൽ കെ ദാസൻ എം. എൽ. എയും ചേമഞ്ചേരി ഗ്രാമ പഞ്ചായത്തും അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

