സംസ്ഥാന ബജറ്റ് ഇന്ന്

സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. കടുത്ത കേന്ദ്ര അവഗണനയ്ക്കിടെ കേരളം അവതരിപ്പിക്കുന്ന അതിജീവനത്തിൻ്റെ ബജറ്റാകും ഇന്നത്തേത്. വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ബജറ്റായിരിക്കും ഇന്നത്തേതെന്നതിൽ യാതൊരു തർക്കവും വേണ്ട.

വയനാടിന്‍റെ പുനരധിവാസത്തിന് പ്രത്യേക പാക്കേജും ദുരിത ബാധിതര്‍ക്കുള്ള ധനസഹായവും തുടര്‍ന്നേക്കും. വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളും ഇന്നത്തെ ബജറ്റിൽ ഉണ്ടായേക്കും. ക്ഷേമപെന്‍ഷന്‍ വര്‍ധന അടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.

