കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തിൽ കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി രാകേഷ് ശാന്തിയുടെയും. മേൽശാന്തി സുഖലാലന്റെയും കാർമികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. തുടർന്ന് മാതൃ സമിതി ഒരുക്കിയ ഭജന, നൃത്തനൃത്യങ്ങളും അരങ്ങേറി. 8.30 ന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്,

- ഫിബ്രവരി 7ന് വെള്ളി രാവിലെ 8 മണി ശ്രീഭൂതബലി, 8.30 ന് കാഴ്ചശീവേലി, 8.30 ന് ഗിരീഷ് പുത്തഞ്ചേരി നൈറ്റ്, ഗാനമേള,
- ഫിബ്രവരി 8ന് രാവിലെ 10 മണി ഭദ്രകാളി അമ്മയ്ക്ക് വിശേഷാൽ നവക പഞ്ചഗവ്യ കലശാഭിഷേകം, 11.30 മുതൽ 3 മണി വരെ സമൂഹസദ്യ, വൈകു 6 മണി പുഷ്പാഭിഷേകം എഴുന്നള്ളിപ്പ്, രാത്രി – സരുൺ മാധവ്, ജഗന്നാഥൻ രാമനാട്ടുകര ഡബിൾ തായമ്പക, 10.30 ന് നാന്ദകം എഴുന്നള്ളിപ്പ്,
- ഫിബ്രവരി 9ന് വലിയവിളക്ക്. രാവിലെ 7 മണി വിദ്യാ മന്ത്ര പുഷ്പാർച്ചന, അരങ്ങോല വരവുകൾ, വൈകു. 6 മണി സഹസ്ര ദീപകാഴ്ച, രാത്രി – 11.30 നാന്ദകം എഴുന്നള്ളിപ്പ്,

- ഫിബ്രവരി 10ന് താലപ്പൊലി. രാവിലെ 10.30 പാൽ എഴുന്നള്ളിപ്പ്, 11.30 ന് ആറാട്ട് കുട വരവ്. 3.30 ന് ഇളനീർ കുല വരവ്, 4 മണി മുതൽ കുട്ടിച്ചാത്തൻ തിറ, ദീപാരാധനയ്ക്ക് ശേഷം ദേവീ ദേവൻമാരുടെ താലപ്പൊലി എഴുന്നള്ളിപ്പ്, പുരന്ദരദാസ്, കേരളശ്ശേരി സുബ്രഹമണ്യൻ, പയറ്റുവളപ്പിൽ മണി, കേരളശ്ശേരി രാമൻകുട്ടി ആശാൻ, എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ നാന്ദകത്തോടെ താലപ്പൊലി എഴുന്നള്ളിപ്പ്, ഭഗവതി തിറ, പള്ളിവേട്ട.

- ഫിബ്രവരി 11ന് രാവിലെ പള്ളിയുണർത്തൽ, കണി കാണിക്കൽ, വൈകു. 4 മണി. ആറാട്ട് പുറപ്പാട്, ചെറിയ മങ്ങാട് കടപ്പുറത്ത് കർമ്മങ്ങൾക്ക് ശേഷം തിരിച്ചെത്തി. വെളളിത്തിരുത്തിഉണ്ണി നായരുടെ പ്രമാണത്തിൻ കലാമണ്ഡലം ശിവദാസ്, സദനം രാജേഷ്, കീനൂർ മണികണഠൻ, തിരുവള്ളൂർ ഗിരീഷ്, അയിലൂർ കൃഷ്ണദാസ്, സാജു കൊരയങ്ങാട്, തുടങ്ങിയവർ അണിനിരക്കുന്ന പാണ്ടിമേളം,രാത്രി. 12ന് വലിയ ഗുരിതി തർപ്പണത്തോടെഉത്സവം സമാപിക്കും
