KOYILANDY DIARY.COM

The Perfect News Portal

ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

മറയൂർ: ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. ചമ്പക്കാട്ടിൽ വിമൽ എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെ ചിന്നാർ വന്യജീവി സങ്കേതത്തിലാണ് ആക്രമണമുണ്ടായത്. ഒൻപത് പേരടങ്ങുന്ന സംഘമാണ് വനത്തിനുള്ളിലേക്ക് പോയത്. തീ പടരാതിരിക്കാനുള്ള ഫയർലൈൻ വെട്ടിത്തെളിക്കാൻ പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. വിമൽ ഒഴികെ എട്ട് പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം.

 

Share news