KOYILANDY DIARY.COM

The Perfect News Portal

മേലൂർ ദാമോദരൻ അനുസ്മരണം 

കൊയിലാണ്ടി: പ്രശസ്ത കവിയും പ്രഭാഷകനുമായിരുന്ന മേലൂർ ദാമോദരന്റെ ഇരുപതാം ചരമ വാർഷികം ആചരിച്ചു. മേലൂർ ദാമോദരൻ ലൈബ്രറിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ എ സജീവ്കുമാർ അനുസ്മരണഭാഷണം നടത്തി. കെ. വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. ആർ. രൺദീപ് മേലൂർ ദാമോദരന്റെ കവിതകൾ ആലപിച്ചു. എം. പി. ശ്രീധരൻ ആശംസകൾ അർപ്പിച്ചു. മധു കിഴക്കയിൽ സ്വാഗതവും എൻ. പി. സചീന നന്ദിയും പറഞ്ഞു.
Share news