തിക്കോടി പഞ്ചായത്ത് മുക്കിൽ വീണ്ടും ലോറി അപകടം

തിക്കോടി പഞ്ചായത്ത് മുക്കിൽ വീണ്ടും ലോറി അപകടം. ദേശീയ പാത വികസനത്തോടനുബന്ധിച്ച് തുടർന്നു വരുന്ന അശാസ്ത്രീയ മണ്ണ് നീക്കൽ പ്രവർത്തനം നിരവധി അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. വീതി കുറഞ്ഞ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് വീണ്ടും ഇത്തരം ഒരു അപകടത്തിന് തിക്കോടി പഞ്ചായത്ത് മുക്കും സാക്ഷ്യം വഹിച്ചു. ചരക്കുമായി തെക്കുഭാഗത്ത് നിന്നും വരുന്ന ലോറിയാണ് സർവീസ് റോഡിൻറെ സൈഡിലുള്ള കുഴിയിലേക്ക് മറിഞ്ഞു വീണത്. ആളപായമൊന്നുമില്ല, പക്ഷേ, വാഹനം ഒരു ഭാഗം തകർന്ന രൂപത്തിലാണ്.
