KOYILANDY DIARY.COM

The Perfect News Portal

യുവജനക്ഷേമ ബോർഡിൻറെ യുവപ്രതിഭ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2022-ലെ യുവജനക്ഷേമ ബോർഡിൻറെ യുവപ്രതിഭ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹിക പ്രവർത്തനത്തിനുള്ള പുരസ്ക്കാരം ആലപ്പുഴയിൽ നിന്നുള്ള മുഹമ്മദ് ഷബീറിന് ലഭിച്ചു. ദൃശ്യമാധ്യമ മേഖലയിലെ മികവിനുള്ള പുരസ്ക്കാരം തിരുവനന്തപുരം ദൂരദർശനിലെ അരുണിമ കൃഷ്ണനും അച്ചടി മാധ്യമ പുരസ്ക്കാരം എറണാകുളം മാതൃഭൂമിയിലെ ആർ റോഷനും ലഭിച്ചു.

കലാരംഗത്തെ മികവിന് പാലക്കാട്ടെ ഐശ്വര്യ പുരസ്ക്കാരത്തിന് അർഹയായി. മികച്ച പുരുഷ കായികതാരത്തിനുള്ള പുരസ്ക്കാരം കണ്ണൂരിലെ ഷിനുവിന് ലഭിച്ചു. തൃശൂരിൽ നിന്നുള്ള അനഘ വിപിയും പത്തനംതിട്ടയിലെ ദേവപ്രിയയും വനിതാ കായികതാരത്തിനുള്ള പുരസ്ക്കാരം നേടി. സാഹിത്യമേഖലയിലെ മികവിന് കിംഗ് ജോൺസിന് പുരസ്ക്കാരം ലഭിച്ചു. കാർഷിക മേഖലയിലെ മികവിനുള്ള പുരസ്ക്കാരം ജെ ജ്ഞാന ശരവണനാണ്. സംരംഭകത്വ മികവിന് പാലക്കാട്ടെ അൻസിയയ്ക്കാണ് അവാർഡ്. സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.

Share news