KOYILANDY DIARY.COM

The Perfect News Portal

അരയിടത്തുപാലം മേൽപ്പാലത്തിൽ ബസ് മറിഞ്ഞ് അപകടം; 56 പേർക്ക് പരിക്ക്

കോഴിക്കോട്: അരയിടത്തുപാലം മേൽപ്പാലത്തിൽ ബെെക്കിലിടിച്ച് നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ 56 പേർക്ക് പരിക്ക്. ബൈക്ക് യാത്രികൻ മുഹമ്മദ് സാനിഹി (25) ന്റെ നില അതീവ ഗുരുതരം. പരിക്കേറ്റവരിൽ 43 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും 13 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.15 ഓടെയാണ് അപകടം. കോഴിക്കോട്‌ – മുക്കം റൂട്ടിലോടുന്ന വെർടെക്സ് ബസാണ് അപകടത്തിൽപ്പെട്ടത്.

പാളയം ബസ് സ്റ്റാൻഡിൽ നിന്ന്‌ മുക്കം ഭാഗത്തേക്ക് പോകുകയായിരുന്നു. എതിർദിശയിൽ എത്തിയ ബൈക്കിനെ ഇടിച്ച് ബസ് മറിയുകയായിരുന്നു. ബൈക്ക് പൂർണമായും ബസിന്റെ മുൻഭാഗവും തകർന്നു. ബസിന്റെ മുൻഭാഗത്തെ ടയറുകൾ തേഞ്ഞതും അമിതവേ​ഗവും അപകടത്തിന് ആക്കം കൂട്ടി. പരിക്കേറ്റവരെ ഓട്ടോയിലും കാറിലും ആംബുലൻസിലുമായി ആശുപത്രിയിലേക്ക് മാറ്റി. ന​ഗരത്തിൽ ഒന്നര മണിക്കൂറോളം ​ഗതാ​ഗതം തടസ്സപ്പെട്ടു. നൂറോളം പൊലീസുകാരും അഗ്നിരക്ഷാസേന ജീവനക്കാരും ക്രെയിനുകളുടെ സഹായത്തോടെ മണിക്കൂറിലേറെ നീണ്ട ​ശ്രമത്തി​നൊടുവിലാണ് ബസ് ഉയർത്തിയത്‌. പിന്നാലെ മേൽപ്പാലം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.

അപകടത്തിൽ പരിക്കേറ്റ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: ബൈക്ക് യാത്രികൻ മു​ഹമ്മദ് സാനിഹ് (25), ബസ് യാത്രികരായ ആയിഷാബി (60), സരള (58), പ്രബിത (40), അമീറ (37), ജുനൈദ് (25), അനീഷ (38), ഉണ്ണി (49), ദീദി (33), റിഷ്ണ (21), ലീല (56), ഹനീഷ (40), ഫാബിയ (16), മുസ്തഫ (19), ദിയ (20), ഫാത്തിമ സഫ (20), ഗാർഗി (35) ദിയ റഷീദ് (26), അംന (19), അമൃത (26), സീന (42), ലളിത (64), അനയ (22), ബാദിറാം (74), ഷമ്മാസ് (17), വൈഷ്ണവി (19), നാസർ (53), ഹരിത (26), തസ്‍ലീന (47), ഓമന (46), ഇയ്യാത്തുമ്മ (57), ഫാത്തിമ ഹന്ന (24), അക്ഷയ (22), അശ്വനി (24), ഫാമിദ (30), ഫസീല (34), ശ്രുതി (30), സരിത്ത് കുമാർ (47), ജമീല (57),  അബ്ദുൽ ഖാദർ (67), രജീഷ് (26), ഷാദിയ (22), സഫ്രീന (37). മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളവർ: കോട്ടക്കൽ കെ വി സദാശിവൻ (65), മാവൂർ സ്വദേശികളായ ജംസിർ (21) ശ്യാം (27), ആകാശ് (26), ആദിൽ (26), വെള്ളിപറമ്പ് സഹദേവൻ (73), ദീപ (36), അപർണ (18), ഉദയം ഹോമിൽ അശോകൻ (68) കുറ്റിക്കാട്ടൂരിൽ താമസിക്കുന്ന ഒഡിഷ സ്വദേശികളായ സത്തുഖാൻ (50), തൃഗുണഖാൻ (40), മുഹമ്മദ് മുസ്തഫ (52), മാവൂർ കണ്ണമ്പിലായി സുരേന്ദ്രൻ (62).

Advertisements

 

Share news