മുചുകുന്ന് മണ്ണെങ്കിൽ പരദേവത ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: മുചുകുന്ന് മണ്ണെങ്കിൽ പരദേവത ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് കൊടിയേറി. തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ചൊവ്വാഴ്ച രാവിലെ കൊടിയേറ്റം, പുരാണ പാരായണം, അന്നദാനം, അരി ചാർത്തി എടുപ്പ് തക്കൽ, നൃത്തശില്പം എന്നിവ നടന്നു.

ബുധനാഴ്ച രാവിലെ ഭജന, ഉച്ചക്ക് അന്നദാനം, വൈകീട്ട് ഗുളികന് ഗുരുതി തർപ്പണം, രാജേഷ് നാദാപുരത്തിൻ്റെ പ്രഭാഷണം, രാത്രി എട്ട് മുതൽ വെള്ളാട്ട്, തിറയാട്ടം, പൂക്കലശം വരവ്. വ്യാഴാഴ്ച രാവിലെ തിറയാട്ടങ്ങളോടെ ഉത്സവം സമാപിക്കും. വെള്ളിയാഴ്ച പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കും.
