KOYILANDY DIARY.COM

The Perfect News Portal

34 -മത് നേഴ്സറി കലോത്സവം പൊയിൽക്കാവ് ഹയർ സെക്കൻണ്ടറി സ്കൂളിൽ വെച്ച് നടന്നു

പൊയിൽക്കാവ്: 34 -മത് നേഴ്സറി കലോത്സവം ഫെബ്രുവരി 2ന് പൊയിൽക്കാവ് ഹയർ സെക്കൻണ്ടറി സ്കൂളിൽ വെച്ച് നടന്നു. ഇലാഹിയ ഹയർ സെക്കൻണ്ടറി സ്കൂൾ ഓവറോൾ ജേതാവായി. ഫസ്റ്റ് റണ്ണറപ്പ് സേക്രട് ഹാർട്ട് പയ്യോളി സ്കൂളാണ് കരസ്ഥമാക്കിയത്. സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കോഴിക്കോട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഈ ചടങ്ങിൽ ചേങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം നിർവഹിച്ചു. ജെ സി ഐ യുടെ പ്രസിഡണ്ട് ഡോക്ടർ അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ചു.

സോണി സ്റ്റാർ സിംഗർ ഫെയിം ആയ കുമാരി ദേവനശ്രീയ വിശിഷ്ടാതിഥിയായി എത്തി. നഴ്സറി കലോത്സവത്തിൻ്റെ പ്രോജക്ട് ഡയറക്ടർ ജെസ്ന സൈനുദ്ദീൻ ആശംസകൾ നേർന്നു. ചെങ്ങോട്ടുകാവ് ക്ഷേമകാര്യ ചെയർമാൻ ബേബി സുന്ദർരാജ്, മെമ്പർ ബീന കുന്നുമ്മൽ, കീർത്തി അഭിലാഷ്, അഡ്വ. പ്രവീൺ എന്നിവർ സംസാരിച്ചു.

Share news