അണേല ആശാരിക്കണ്ടി എ.കെ. ബാലൻ (69) നിര്യാതനായി

കൊയിലാണ്ടി: സിപിഐഎം മുൻ നടേരി ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി നേതാവുമായിരുന്ന അണേല ആശാരിക്കണ്ടി എ.കെ. ബാലൻ (69) നിര്യാതനായി. കർഷകതൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയാ വൈസ് പ്രസിഡണ്ടായിരുന്നു. സിപിഐഎം നടേരി ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. ശവസംസ്ക്കാരം: വൈകീട്ട് 3 മണിക്ക് അണേല വായനശാലക്ക് സമീപം വീട്ടുവളപ്പിൽ നടക്കും. ഭാര്യ: കമല. മക്കൾ: ബിജിലേഷ്, ബിനില. മരുമകൻ: സന്തോഷ് (പൂക്കാട്).
