കൊരയങ്ങാട് തെരു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഭക്തിസാന്ദ്രമായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഭക്തിസാന്ദ്രമായി. വൈകീട്ട് കേളികൊട്ടിനു ശേഷം 7 മണിയോടെയാണ് നാദസ്വരത്തിന്റെ അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളിപ്പ് ആരംഭിച്ചത്.

ഈങ്ങാപ്പുറം ബാബു, പനമണ്ണ മനോഹരൻ, മച്ചാട് സുബ്രഹമണ്യൻ, സദനം സുരേഷ്, കലാമണ്ഡലം സനൂപ്, ശ്രീജിത് മാരാമുറ്റം, ഷമിൽ കീഴൂർ, തിരുവങ്ങാട് രാജേഷ്, തിരുവള്ളൂർ ഗിരീഷ്, സാജു കൊരയങ്ങാട്, എന്നീ മേളപ്രമാണിമാരുടെ നേതൃത്വത്തിൽ കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ നൂറിൽപരം കലാകാരൻമാർ ചേർന്ന് ഒരുക്കിയ ഏറ്റവും സവിശേഷമായ പാണ്ടിമേളപ്പെരുക്കം നാദ പെരുമഴ തീർത്ത് വാദ്യ ആസ്വാദകരെ ഹർഷപുളകിതരാക്കി.

രാത്രി ഏഴ് മണിയോടെ താലപ്പൊലി പറമ്പിൽ നിന്നും ആരംഭിച്ച മഞ്ഞ താലപ്പൊലിയും ക്ഷേത്രസന്നിധിയിലെത്തിയതോടെ ക്ഷേത്രപരിസരം ഭക്തജന സഹസ്രങ്ങളാൽ നിറഞ്ഞു. രാത്രി വർണ്ണ വൈവിധ്യങ്ങളുടെ മായാജാലമൊരുക്കി നടന്ന കരിമരുന്ന് പ്രയോഗം ആകാശവിസ്മയം തീർത്തു. ഇന്ന് ഞായറാഴ്ച ഗുരതി തർപ്പണം കഴിഞ്ഞ് ആന്തട്ട ക്ഷേക്ഷേത്രത്തിൽ നിന്നും കുളിച്ചാറോട്ടു കഴിഞ്ഞ് തിരിച്ചെത്തുന്നതോടെ ഉത്സവം സമാപിക്കും.
