KOYILANDY DIARY.COM

The Perfect News Portal

കാസർഗോഡ് പുലിയെ ചത്ത നിലയിൽ കണ്ടെത്തി

കാസർഗോഡ് പുലിയെ ചത്ത നിലയിൽ കണ്ടെത്തി. അഡൂരിലെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറിലാണ് രാവിലെ ചത്ത പുലിയെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി.

 

മൂന്ന് ദിവസമായി വീട്ടിലെ മോട്ടോർ കേടായിരുന്നു. കിണറിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പുലി കിണറിലുള്ളതായി കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വെറ്ററിനറി സർജനും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയ ശേഷം കിണറിൽ നിന്ന് പുറത്തെത്തിക്കും.

 

പ്രദേശത്ത് ദിവസങ്ങളായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത് കർണാടക വനമേഖലയിൽ ആനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു ആന ചെരിഞ്ഞിരുന്നു. മൂന്നു മാസം മുമ്പ് ദേലംപാടിയിൽ പന്നിക്ക് വെച്ച കെണിയിൽ വീണ് പുലി ചത്തിരുന്നു.

Advertisements
Share news