തെരഞ്ഞടുപ്പ് മുന്നില്‍ക്കണ്ട് ബീഹാറിന് വാരിക്കോരി സഹായം നല്‍കി ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം

തെരഞ്ഞടുപ്പ് മുന്നില്‍ക്കണ്ട് ബീഹാറിന് വാരിക്കോരി സഹായം നല്‍കുന്നതാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റ് 2025. മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്തിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് ബജറ്റിൽ അറിയിച്ചു.

ബിഹാറില്‍ മഖാന ബോര്‍ഡ്, പട്ന ഐഐടി വിപുലീകരിക്കും, ബിഹാറില്‍ ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ബിഹാറിനെ ഫുഡ് ഹബ്ബാക്കും, ബിഹാറില്‍ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് തുടങ്ങിയ വാഗ്ദാനങ്ങളാണ് മോദി സര്‍ക്കാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബീഹാറിന് നല്‍കിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

തുടര്‍ച്ചയായി എട്ടാം തവണയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. അങ്ങേയറ്റം സങ്കീർണമായ സാഹചര്യത്തിലാണ് നിർമല സീതാരാമൻ തന്റെ, തുടർച്ചയായ എട്ടാം ബജറ്റ് അവതരിപ്പിക്കുന്നത്. നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.4 ശതമാനമായി കുറയുമെന്ന സാമ്പത്തിക സർവേ നേരത്തെ പുറത്തു വന്നതിന് പിന്നാലെയാണ് ബജറ്റ് അവതരണം. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പദ്ധതികളും ബജറ്റില്‍ ഇടംപിടിക്കുമോ എന്നതും ശ്രദ്ധേയമാണ്.

