മലബാറിലെ ഗജറാണിമാർക്കായി ആനയൂട്ട് നടത്തി

കൊയിലാണ്ടി: മലബാറിലെ ഗജറാണിമാർക്കായി ആനയൂട്ട് നടത്തി. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ താലപ്പൊലി ദിവസമായ ഇന്ന് രാവിലെയാണ് ക്ഷേത്ര മൈതാനിയിൽ പിടിയാനകൾക്കായി ആനയൂട്ട് നടത്തിയത്. മലബാറിൽ ആദ്യമായാണ് പിടിയാനകളെ വെച്ച് ആനയൂട്ട് നടത്തുന്നത്.

ഗജറാണിമാരായ കളിപ്പുരയിൽ ശ്രീദേവി, ഉഷശ്രീ ബാലുശ്ശേരി, പള്ളിക്കൽ ബസാർ മിനിമോൾ, വടക്കേ കരറാണി, ഉമാമഹേശ്വർ മഠം ഉമാദേവി തുടങ്ങിയ സഹ്യപുത്രിമാരാണ് കാലിക്കറ്റ് ടെക്സ്റ്റൈൽസ് ശിവൻ, റോബിഷ് വടകര, ഒ.കെ. ബാലകൃഷ്ണൻ, കെ.കെ. വിനോദ്, വി മുരളി കൃഷ്ണൻ, രസ്ജിത് ലാൽ, ആർ സുധീഷ്, പി.കെ. സുമിത്, എസ്. അഭിമന്യൂ എന്നിവർ നേതൃത്വം നൽകി.

