KOYILANDY DIARY.COM

The Perfect News Portal

ചൈനീസ് പുതുവത്സരാഘോഷങ്ങൾക്ക് മലയാളത്തനിമയുടെ മിഴിവേകി മലയാളം അക്കാദമി

ഹോങ്കോങ്ങിൽ നടന്ന ചൈനീസ് പുതുവത്സരാഘോഷങ്ങൾക്ക് മലയാളത്തനിമയുടെ മിഴിവേകി മലയാളം അക്കാദമി. ഹോങ് കോങ്ങിൽ എല്ലാ വർഷവും നടക്കുന്ന ചൈനീസ് പുതുവത്സരാഘോഷ പരിപാടിയിലാണ് കൗതുകമുണർത്തിയ മലയാളി സാന്നിധ്യം. ഹോങ് കോങ്ങിലെ ഏറ്റവും പ്രമുഖമായ സാംസ്കാരികോത്സവമാണ് ഈ പരേഡ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംസ്കാരങ്ങൾ ദൃശ്യ വിരുന്നൊരുക്കുന്ന ഈ പരേഡിൽ ഇതാദ്യമായാണ് കേരളത്തിന്റെ സാന്നിധ്യം.

ഹോങ് കോങ്ങിലെ മലയാളം അക്കാദമിയാണ് കഥകളിയും മോഹിനിയാട്ടവും തെയ്യവും ഒപ്പനയും തിരുവാതിരയും ചിങ്കാരി മേളവും കാവടിയുമെല്ലാം കോർത്തിണക്കി ഈ ആവേശക്കാഴ്ചയൊരുക്കിയത്. ജന്മനാടിന്റെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുൻപിൽ അവതരിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരമായിരുന്നുവെന്നാണ് മലയാളം അസോസിയേഷൻ ഭാരവാഹികളും പറയുന്നത്. കൈയടിയും സെൽഫിയുമായി ആവേശത്തോടെയാണ് ഹോങ് കോങ്ങ് ജനത പരേഡിനെ സ്വീകരിച്ചത്.

Share news