രക്തസാക്ഷി ദിനം ആചരിച്ചു

കൊയിലാണ്ടി: എൻസിപിഎസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു. കൊയിലാണ്ടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പരിപാടി എൻസിപി എസ് സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സി. രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെടിഎം കോയ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇ എസ് രാജൻ, ചേനോത്ത് ഭാസ്കരൻ, അവിനേരി ശങ്കരൻ, എം.എ ഗംഗാധരൻ ഒ രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
