വിയ്യൂര്‍ വിഷ്ണുക്ഷേത്രം ആറാട്ട് മഹോത്സവം സമാപിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്രം ആറാട്ട് മഹോത്സവം സമാപിച്ചു. പള്ളിവേട്ട ദിവസം നടേരി കടവിന് സമീപമുള്ള ആല്‍ത്തറയിലെ ചടങ്ങിനുശേഷം കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തില്‍ മേളത്തോടെ മടക്കെഴുന്നള്ളിപ്പ് നടന്നു. ചൊവ്വാഴ്ച രാവിലെ ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട്, മടക്കെഴുന്നള്ളിപ്പ്, സമൂഹസദ്യ എന്നിവയോടെ ഉത്സവം സമാപിച്ചു.
