സിപിഐ(എം) ജില്ലാ സമ്മേളനം അരലക്ഷം പേരുടെ റാലിയോടെ വെള്ളിയാഴ്ച സമാപിക്കും

സിപിഐ(എം) ജില്ലാ സമ്മേളനം അരലക്ഷം പേരുടെ റാലിയോടെ വെള്ളിയാഴ്ച സമാപിക്കും. കേന്ദ്രീകരിച്ച പൊതുപ്രകടനമില്ലെങ്കിലും നാട് നഗരത്തിലേക്ക് ഒഴുകിയെത്തും. 25,000 റെഡ് വളൻറിയർമാർ അണിനിരക്കുന്ന മാർച്ച് വൈകിട്ട് നാലിന് ആരംഭിക്കും. മൂന്ന് കേന്ദ്രങ്ങളിൽനിന്ന് തുടങ്ങുന്ന ചുവപ്പുസേന മാർച്ച് വടകര നാരായണനഗരത്തിലെ (കോടിയേരി ബാലകൃഷ്ണൻ നഗർ) പൊതുസമ്മേളന നഗരിയിൽ സംഗമിക്കും.

സീതാറാം യെച്ചൂരി നഗറിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജെടി റോഡ് ജൂബിലി ടാങ്കിന് സമീപത്തുനിന്ന് ആരംഭിക്കുന്ന മാർച്ചിന് മുന്നിൽ ജില്ലാ സമ്മേളന പ്രതിനിധികളുടെ പ്രകടനമുണ്ടാകും. വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മൽ ഏരിയകളിലെ വളൻ്റിയർമാർ മാർച്ചിൽ അണിനിരക്കും. പേരാമ്പ്ര, ബാലുശേരി, തിരുവമ്പാടി, താമരശേരി ഏരിയകളുടെ വളൻ്റിയർ മാർച്ച് മേപ്പയിൽ ഓവുപാലത്തിന് സമീപത്തുനിന്നും മറ്റ് ഏരിയകളുടേത് കരിമ്പനപ്പാലത്തുനിന്നുമാണ് ആരംഭിക്കുക.

