KOYILANDY DIARY.COM

The Perfect News Portal

കെ.വി നാരായണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കേരളത്തിലെ പോസ്റ്റൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലെ ഉന്നതനേതാവും എഫ് എൻ പി. ഒ പ്രസ്ഥാനത്തിൻ്റെ കേരള ഘടകത്തിൻ്റെ സ്ഥാപക നേതാക്കളിലൊരാളായ കെ.വി നാരായണൻ്റെ 14ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.പി സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോകേണ്ട കേന്ദ്ര സർക്കാർ ജനങ്ങളെ ഭിന്നിപ്പിച്ച് മുന്നോട്ട് പോകുന്നത് രാജ്യ താൽപ്പര്യത്തിന് എതിരാണ്.
ഏക സിവിൽകോഡും വഖഫ് ഭേദഗതി നിയമവും അടിച്ചേൽപ്പിക്കുന്നത് രാജ്യത്തിൻ്റെ മതേതര താൽപ്പര്യങ്ങൾക്ക് വിള്ളലുകൾ ഉണ്ടാക്കാനേ ഉപകരിക്കൂ. വിവിധ മതവിഭാഗങ്ങളെ വിശ്വാസത്തിലെടുത്തും ചർച്ച ചെയ്തു വേണം സിവിൽ നിയമങ്ങൾ പരിഷ്കരിക്കേണ്ടത്. സംഘപരിവാർ താൽപ്പര്യങ്ങൾ രാജ്യത്തെ ജനങ്ങളിൽ കെട്ടിവെക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻതിരിയണമെന്ന് അഡ്വ പി.എം നിയാസ് പറഞ്ഞു.
ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. എഫ് എൻ പി ഒ മുൻ അഖിലേന്ത്യ പ്രസിഡണ്ട് കെ കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, എൻ വി ബാലമാരാർ, കെ. രാഘവൻ, എൻ. എം കുമാരൻ, വി.ടി ലെനിൻ, എൻ.വി. ഗോപാലൻ, പി.ടി ഗോപാലൻ, ഒ. വി പത്മിനി രജീഷ് വെങ്ങളത്ത് കണ്ടി, കെ. പി. ഷക്കീർ എന്നിവർ സംസാരിച്ചു.
Share news