എല്ലാ പോലീസ് സ്റ്റേഷനുകളിലും വിഷരഹിത ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നു

കോടഞ്ചേരി: കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറലിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിഷരഹിത ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ താമരശ്ശേരി ഡി.വൈ.എസ്.പി. കെ. അഷ്റഫ് നിര്‍വഹിച്ചു. സ്റ്റേഷന്‍ പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും ഹരിത കേരളം പദ്ധതിക്ക് പിന്തുണ നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സ്റ്റേഷന്‍ പരിസരങ്ങളില്‍ കാടുപിടിച്ചു കിടക്കുന്ന മുഴുവന്‍ സ്ഥലവും ജൈവ കൃഷിക്കായി പ്രയോജനപ്പെടുത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
അസോസിയേഷന്‍ പ്രസിഡന്റ് എ.പി. രതീഷ്, സെക്രട്ടറി എ. വിജയന്‍, എസ്.ഐ. ടി.എ. അഗസ്റ്റിന്‍, എസ്.ഐ. ഐ.സി. ചിത്തരഞ്ജന്‍, കൃഷി ഓഫീസര്‍ കെ.എ. ഷബീര്‍ അഹമ്മദ്, സി.കെ. സുജിത്ത്, ടി.കൃ ഷ്ണന്‍കുട്ടി, പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

