‘ഛായാമുദ്ര 2025’ ചലച്ചിത്ര ശില്പശാല ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു

കുഞ്ഞോടം കള്‍ച്ചറല്‍ സൊസൈറ്റിയുടെ 23-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുഞ്ഞോടം ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ‘ഛായാമുദ്ര 2025’ ചലച്ചിത്ര ശില്പശാല ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. സിനിമാ നിരൂപകന്‍ ഡോ. ഷിബു ശില്പശാല ഉദ്ഘാടനം ചെയ്തു.

സിനിമയുടെ ചരിത്രം, തിരക്കഥാ രചന, അഭിനയം തുടങ്ങിയ വിഷയങ്ങളിൽ ശ്രീകാന്ത് വേണുഗോപാൽ, കൃപാന്ത് മാധവ് എന്നിവർ ക്ലാസെടുത്തു. രൂപേഷ് വര്‍മ്മ, പ്രജിത്ത് പനങ്ങാട് എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി. ‘ഗ്രാമങ്ങളിൽ നിന്ന് സിനിമ’ എന്ന ആശയം മുൻനിർത്തി കുഞ്ഞോടം ആവിഷ്കരിച്ച ചലച്ചിത്ര പഠന പരിപാടി വരും മാസങ്ങളിൽ തുടരും.

