ഉള്ളിയേരി കന്മന ശ്രീ കരിയാത്തൻ ക്ഷേത്രത്തിൽ ഉത്സവത്തിന് വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചു

കൊയിലാണ്ടി: ഉള്ളിയേരി കന്മന ശ്രീ കരിയാത്തൻ ക്ഷേത്രത്തിൽ 2025 ഫിബ്രവരി 1, 2 തിയ്യതികളിൽ നടക്കുന്ന ഉത്സവത്തിന് വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചു.
ടി.കെ. കുഞ്ഞികൃഷ്ണൻ നായർ, ബാംഗളൂർ രക്ഷാധികാരി, മധു കാവോട്ട് (ചെയർമാൻ),
ഗോപിനാഥൻ യു.കെ. (കൺവീനർ), മണി കന്മന (പ്രോഗ്രാം കമ്മറ്റി കൺവീനർ).

ജനുവരി 27ന് കാലത്ത് കൊടിയേറ്റം. ധനസമാഹരണം സുരേഷ് കുമാർ പൂക്കോട്ടേരി ആദ്യ സംഭാവന നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. വിവിധ തിറകൾ, നൃത്തനൃത്ത്യങ്ങൾ, ഗ്രാൻറ് മീഡിയ കോഴിക്കോട് ഒരുക്കുന്ന മെഗാ ഷോ, കരോക്കെ, പ്രസാദ ഊട്ട്, താലപ്പൊലി എന്നിവ ഉണ്ടാകും.
