ലൈംഗികാതിക്രമം സ്വതന്ത്ര കുറ്റമാക്കണം: ബൃന്ദ കാരാട്ട്

കോഴിക്കോട്: ലൈംഗികാതിക്രമങ്ങളെ മറ്റേത് കുറ്റകൃത്യവും പോലെ സ്വതന്ത്ര കുറ്റമായികണ്ട് ശിക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കെഎൽഎഫ് വേദിയിൽ ‘വിശ്വാസവും അമര്‍ഷവും: ഉപരോധത്തിലായ സ്ത്രീകൾ’ സെഷനിൽ മാധ്യമപ്രവർത്തക കെ കെ ഷാഹിനയുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. കുറ്റവാളി പുരുഷനാണെങ്കിലും ഇരയായ സ്ത്രീയെയാണ് അന്നും ഇന്നും സമൂഹം ചോദ്യം ചെയ്യുന്നത്.

നിലവിലെ സാഹചര്യങ്ങളുടെ മാറ്റത്തിനായി സ്ത്രീകൾ ചുമതല ഏറ്റെടുത്ത് രാഷ്ട്രീയമായും ആശയപരമായും സജീവമാകേണ്ടതുണ്ട്. സിപിഐ എം എന്നും സ്ത്രീപക്ഷത്താണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കാനായി മാത്രം പാർടിക്കുള്ളിൽ വിവിധ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകൾക്ക് നേതൃസ്ഥാനങ്ങളില്ലാത്ത പാർടി ജനാധിപത്യത്തിനെതിരാണ്. ബിജെപി സ്ത്രീകളെ രാഷ്ട്രീയലാഭത്തിനുള്ള ഉപകരണമായാണ് കാണുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

