നേർവഴി, ലഹരി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ ‘ദിശ’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ (2024-25) ഉൾപ്പെടുത്തി നഗരസഭയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ ചെയർ പേഴ്സൺ സുധകിഴക്കെപ്പാട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷനായി.
.

.
കൗൺസിലർമാരായ ഭവിത സി, ടി.പി. ശൈലജ എന്നിവർ ആശംസകൾ നേർന്നു. രമേശൻ വലിയാട്ടിൽ സ്വാഗതവും വത്സരാജ് കേളോത്ത് നന്ദിയും പറഞ്ഞു. തുടർന്ന് കെ.സി കരുണാകരൻ പേരാമ്പ്ര നേതൃത്വം നൽകിയ ജീവിതം മനോഹരമാണ് എന്ന നാടകവും GVHSS കൊയിലാണ്ടിയിലെ വിദ്യാർഥികളുടെ സംഗീതശിൽപ്പവും അരങ്ങേറി.
