സിപിഐ(എം) കോഴിക്കോട് ജില്ലാ സമ്മേളന പതാക ജാഥ പ്രയാണമാരംഭിച്ചു

കൊയിലാണ്ടി: സിപിഐ(എം) കോഴിക്കോട് ജില്ലാ സമ്മേളന പതാക ജാഥ പ്രയാണമാരംഭിച്ചു. ജനുവരി 29, 30, 31 തിയ്യതികളിലായി വടകരയിൽ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. കൊയിലാണ്ടി പെരുവട്ടൂരിൽ മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന രക്തസാക്ഷി പി.വി സത്യനാഥൻ്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് കുടുംബാംഗങ്ങൾ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജാഥാ ലീഡറുമായ എം. മെഹബൂബിന് പതാക കൈമാറി.

തുടർന്ന് നടന്ന പൊതുയോഗം സിപിഐ(എം) ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. മുഹമ്മദ്, പി. കെ. മുകുന്ദൻ, ജില്ലാ കമ്മിറ്റി അംഗം പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, അഡ്വ. എൽ.ജി ലിജീഷ്, ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ, പി.വി സത്യനാഥൻ്റെ മകൻ സലിൽ നാഥ്, സഹോദരങ്ങളായ പി.വി രഘുനാഥ്, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. ഏരിയാ കമ്മിറ്റി അംഗം കെ. സത്യൻ സ്വാഗതം പറഞ്ഞു.


തുടർന്ന് റെഡ് വളണ്ടിയർമാരുടെയും ബാൻ്റ്സംഘങ്ങളുടെയും അകമ്പടിയോടെ പതാക ജാഥ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി വടകര സമ്മേളന നഗരിയെ ലക്ഷ്യംവെച്ച് നീങ്ങി. വൈകീട്ട് സമ്മേളന നഗരയിൽ 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ജില്ലാ സമ്മേളനത്തിന് പതാക ഉയരും.

