പട്ടികജാതി, സങ്കേതങ്ങളിലെ പ്രശനങ്ങൾക്ക് പരിഹാരം കാണണം: KSKTU പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

ചേമഞ്ചേരി: പട്ടികജാതി, സങ്കേതങ്ങളിലെ പ്രശനങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെഎസ്കെടിയു ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ധർണ സംഘടിപ്പിച്ചു. പഞ്ചായത്തുകമ്മറ്റിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിലിന് നിവേദനം സമർപ്പിച്ചു.ജില്ലാ ട്രഷററൽ കെ കെ മുഹമ്മദ് ധർണ്ണ ഉദ്ഘാടനം ചെയതു. ഏരിയാ ഏരിയാ കമ്മറ്റി അഗം രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സിക്രട്ടറി വി വേണുഗോപാൽ സ്വാഗതവും പ്രസിഡണ്ട് മുരളിധരൻ നന്ദിയും പറഞ്ഞു.
