പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ- ഹുണ്ടിക സ്ഥാപിച്ചു

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് കാണിക്ക സമർപ്പിക്കാനുള്ള സൗകര്യാർഥം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊയിലാണ്ടിയുമായി സഹകരിച്ച് ഇ-ഹുണ്ടിക സ്ഥാപിച്ചു. ഇന്നു രാവിലെ നടന്ന ചടങ്ങിൽ SBI ചീഫ് മാനേജർ അവിനാഷ് എം, ഡെപ്യൂട്ടി മാനേജർ സുധീർ എം എന്നിവരിൽ നിന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹനൻ (പുതിയ പുരയിൽ) ഏറ്റുവാങ്ങി.

ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ പ്രേംകുമാർ കീഴ്ക്കോട്ട്, ചെയർമാൻ പത്മനാഭൻ മാസ്റ്റർ, സാമ്പത്തിക വിഭാഗം ഭാരവാഹികൾ ഗിരിധരൻ കോയാരി, ആയടത്തിൽ ഉണ്ണി, ഗീത ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കാളികളായി.

