KOYILANDY DIARY.COM

The Perfect News Portal

ജി.യു.പി.എസ് ആന്തട്ട വിരമിക്കുന്ന അധ്യാപകൻ  പി. ജയകുമാറിന് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: ജി.യു.പി.എസ് ആന്തട്ട 111-ാo വാർഷികം ഊഷ്മളം ’25 വേദിയിൽ വിരമിക്കുന്ന അധ്യാപകൻ പി. ജയകുമാറിന് യാത്രയയപ്പ് നൽകി. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് പി ബാബുരാജ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. മലയാളം സർവകലാശാല തുഞ്ചത്തെഴുത്തച്ഛൻ  പഠനസ്കൂൾ ഡയറക്ടറും നിരൂപകനും ചിന്തകനുമായ ഡോ. അനിൽ കെ എം മുഖ്യഭാഷണം നടത്തി.
.
.
ഇടമലക്കുടിയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ഗോത്ര ജനതയുടെ ഹൃദയം കവർന്ന ഷിംലാൽ മാസ്റ്ററെ വേദിയിൽ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഇ. കെ. ജുബീഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ വാർഡ് മെമ്പർമാരായ സുധ എം, രമേശൻ കിഴക്കയിൽ, റസിയ വെള്ളമണ്ണിൽ എന്നിവർ ആശംസ അർപ്പിച്ചു. എം. പി ശ്രീനിവാസൻ, എം. കെ  വേലായുധൻ മാസ്റ്റർ, ബീന ലിനീഷ്, കെ. ബേബി രമ  എന്നിവർ സംസാരിച്ചു.
Share news