മൂടാടി പഞ്ചായത്ത് ചാക്കര – വലാട്ടിൽ റോഡിൻ്റെ പ്രവൃത്തി ആരംഭിച്ചു

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ചാക്കര – വലാട്ടിൽ റോഡിൻ്റെ പ്രവൃത്തി ആരംഭിച്ചു. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. ഒട്ടും യാത്ര സൗകര്യം ഇല്ലാത്ത പ്രദേശത്തു കൂടിയാണ് റോഡ് നിർമ്മിക്കുന്നത്. ചാക്കര പാടശേഖരത്തിലെ നെൽ കർഷകർക്കും വാഴയിൽ ഭഗവതി ക്ഷേത്രത്തിലേക്കും ഈ റോഡ് വളരെ പ്രയോജനമാകും. രണ്ട് പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു യാത്രാമാർഗ്ഗംകൂടിയാണിത്.
.

.
ഹാർബർ എൻജിനീയറിംഗ് വകുപ്പ് മുഖേന ലഭിച്ച 75 ലക്ഷം രൂപ ചിലവഴിച്ചാണ് ഒരു കിലോമിറ്ററോളം വരുന്ന റോഡിൻ്റെ ആദ്യഘട്ടം 650 മീറ്റർ നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാർ മൂടാടി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന നിരവധി വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയ പ്രവർത്തനമാണിത്. അസി. എക്സി . എഞ്ചിനിയർ രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
.

.
വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, സ്റ്റാൻ്റംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി. അഖില, ടി.കെ. ഭാസ്കരൻ മെമ്പർമാരായ ലത കെ.പി, സുനിത സി.എം, ലതിക പുതുക്കുടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.എം. ഷാജു, ദാമോദരൻ പൊറ്റക്കാട്, കെ.പി. മോഹനൻ, വി.എം. വിനോദ്, പി.എം. ബി. നടേരി, യു.വി.മാധവൻ എന്നിവർ സംസാരിച്ചു. വികസന സമിതി കൺവീനർ കെ. സുകു സ്വാഗതവും എ.ഇ തെസ്നി നന്ദിയും പറഞ്ഞു.
