KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ടി.എ മാധ്യമ സെമിനാർ 20ന് ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: കെ.എസ്.ടി.എ 34-ാം വാർഷിക സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള മാധ്യമ സെമിനാർ ജനുവരി 20ന് രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 14 15 16 തീയതികളിലായി കോഴിക്കോട് വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. 13 വർഷത്തിനുശേഷമാണ് കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം  വഹിക്കുന്നത്. 
.
.
6 മെഗാ സെമിനാറുകൾ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നടത്തപ്പെടുന്നു. കൊയിലാണ്ടിയിൽ  ജനുവരി 20ന് വൈകിട്ട് നാലുമണിക്ക് സൂരജ് ഓഡിറ്റോറിയത്തിൽ വച്ചാണ് മാധ്യമ സെമിനാർ നടക്കുന്നത്.
മാധ്യമ സെമിനാറിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ പി വി ജിജോ, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന ടീച്ചർ എന്നിവരും പങ്കെടുക്കുന്നു.
ആയിരത്തോളെപേർ  സെമിനാറിൽ പങ്കെടുപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. 
.
.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ വർത്തമാനകാലത്ത് എങ്ങനെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും മാധ്യമങ്ങൾക്ക് രാഷ്ട്രത്തിന്റെ പുരോഗതിയിലും വികസനത്തിലും എന്തു പങ്കാണ് വഹിക്കാൻ കഴിയുക എന്നതും ഏറ്റവും പ്രസക്തമായ വിഷയമാണ്.
അതുകൊണ്ടുതന്നെയാണ് കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നത്.
ജോൺ ബ്രിട്ടാസ് എന്ന മാധ്യമപ്രവർത്തകനും പാർലമെന്റ് അംഗവും വളരെ കാലത്തിനു ശേഷമാണ് കൊയിലാണ്ടിയിലേക്ക് ഒരു പൊതു പരിപാടിയിൽ എത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലും സന്തോഷത്തിലും ആണ് പൊതുജനങ്ങൾ ഈ പരിപാടിയെ സമീപിക്കുന്നത്. വിപുലമായ സംഘാടകസമിതിയാണ് ഇതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ വിളിച്ചു ചേർത്തത്.
 .
കാനത്തിൽ ജമീല എംഎൽഎ ചെയർമാനും ഡികെ ബിജു കൺവീനറുമായ 101 അംഗ സംഘാടക സമിതിയാണ് സെമിനാറിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓഡിറ്റോറിയത്തിന് പുറത്തും ബ്രിട്ടാസിനെ കേൾക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. കൊയിലാണ്ടിയിലെ മുഴുവൻ മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും വിദ്യാർഥികളെയും അധ്യാപകരെയും ജനാധിപത്യ വിശ്വാസികളെയും സെമിനാറിലേക്ക് ക്ഷണിക്കുന്നതായും പത്രസമ്മേളനത്തിൽ ഡികെ ബിജു, ഡോ. പി കെ ഷാജി, ബി കെ പ്രവീൺകുമാർ, കെ കെ ഗോപിനാഥ്, സജിത് ജി ആർ എന്നിവർ പങ്കെടുത്തു.
Share news