കാട്ടുപോത്തുകളുടെ സ്വൈര്യവിഹാരം നാട്ടുകാർക്ക് ഭീഷണിയാകുന്നു

പാലോട്: കല്ലറ റോഡിൽ പാണ്ഡ്യൻ പാറയ്ക്ക് സമീപം കാട്ടുപോത്തുകളുടെ സ്വൈര്യവിഹാരം നാട്ടുകാർക്ക് ഭീഷണിയാകുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പും കാട്ടുപോത്തിനെ കണ്ട് ഭയന്ന് ഓടി വിദ്യാർത്ഥിനിക്ക് പരിക്ക് പറ്റിയിരുന്നു. ബൈക്ക് യാത്രക്കാരനും പരിക്ക് പറ്റിയിട്ടുണ്ട്. ഈ മേഖലയിൽ ഇപ്പോൾ സ്ഥിരമായി കാട്ടുപോത്ത് കൂട്ടത്തെ കാണുന്നുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് ഇടുക്കി മൂന്നാറില്‍ ജനവാസമേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്ക് ഇടയിലൂടെയായിരുന്നു കാട്ടുപോത്തിന്റെ സ്വൈര്യവിഹാരം. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് മൂന്നാര്‍ ശിവന്‍മല എസ്‌റ്റേറ്റിന്റെ അപ്പര്‍ ഡിവിഷനില്ലാണ് കാട്ടുപോത്ത് ഇറങ്ങിയത്.


അതേ സമയം, വയനാട് പുൽപ്പള്ളിയിൽ ഇറങ്ങി ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ ഒടുവിൽ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ഏഴാം തീയതി അമരക്കുനി നാരകത്തിൽ ജോസിൻ്റെ ആടിനെ കടുവ പിടിച്ചത് മുതൽ പുൽപ്പള്ളി പഞ്ചായത്തിൽ കടുവ ഭീതി നിലനിൽക്കുന്നുണ്ടായിരുന്നു.

