KOYILANDY DIARY.COM

The Perfect News Portal

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നയപ്രഖ്യാപനം

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നയപ്രഖ്യാപനം. സാമ്പത്തിക മേഖലയിൽ കേന്ദ്ര നയങ്ങൾ വെല്ലുവിളിയാകുന്നുവെന്ന് വിമര്‍ശനം. വിഴിഞ്ഞം വിജിഎഫ് ഗ്രാൻഡ് ആയി അനുവദിക്കാനുള്ള കേന്ദ്ര നീക്കത്തിനെയും നയപ്രഖ്യാപനത്തിൽ വിമർശിച്ചു. അതേസമയം നവ കേരള സാക്ഷാത്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ വ്യക്തമാക്കി.

ഒരു മണിക്കൂർ 57 മിനിറ്റ് നീണ്ടുനിന്ന നയപ്രഖ്യാപന പ്രസംഗം നവ കേരള നിർമ്മാണത്തിൽ ഊന്നിയും കേന്ദ്രസർക്കാരിൻറെ തെറ്റായ നയങ്ങളെ വിമർശിക്കുന്നതുമായിരുന്നു. സാമ്പത്തിക മേഖലയിൽ കേന്ദ്ര നയങ്ങൾ വെല്ലുവിളിയാകുന്നുവെന്ന് രാജേന്ദ്ര വിശ്വനാഥ് ആലേക്കർ കേരള നിയമസഭയിലെ തൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശിച്ചു.

 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് അഭിമാനമാകുന്നുവെന്ന് വ്യക്തമാക്കിയ ഗവർണർ എന്നാൽ വിജിഎഫ് വായ്പയായി അനുവദിക്കാനുള്ള കേന്ദ്ര നീക്കത്തെയും നയപ്രഖ്യാപനത്തിൽ പരാമർശിച്ചു. കേരളത്തിൻറെ വികസനം ലോകശ്രദ്ധ ആകർഷിക്കുന്നതാണ്. നവ കേരള സാക്ഷാത്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു.

Advertisements

 

നവ കേരള നിർമ്മാണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം ആരോഗ്യം എന്നിവയ്ക്ക് മുൻഗണന. ഡിജിറ്റൽ വിഭജനം കുറക്കാൻ ശ്രമിക്കും. അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കാൻ നടപടിയെടുത്ത് സർക്കാർ മുന്നോട്ടുപോകുന്നു. എല്ലാവർക്കും പാർപ്പിടം ഉറപ്പിക്കും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തീവ്രശ്രമമുണ്ടാകും. കേരളത്തെ ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റും. ബിജെപിയെ പരോക്ഷമായി വിമർശിച്ച് ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

Share news