KOYILANDY DIARY.COM

The Perfect News Portal

കേരളവിഷൻ കുടുംബശ്രീ മൈക്രോ എൻ്റർപ്രൈസസ് അവാർഡ് 19ന്

കോഴിക്കോട് കേരള വിഷൻ ചാനൽ കുടുംബശ്രീ മിഷനുമായി സഹകരിച്ച് നൽകുന്ന കുടുംബശ്രീ മൈക്രോ എൻ്റർപ്രൈസസ് അവാർഡ് ദാനം 2025. ജില്ലാ തല വിതരണം ജനുവരി 19ന് കോഴിക്കോട്ട് നടക്കും. ജൂബിലി ഹാളിൽ ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശിന്ദ്രൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേയർ ഡോ. ബിന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. എം കെ രാഘവൻ എം.പി മുഖ്യാതിഥി ആയിരിക്കും.
എം.എൽ.എ മാരായ അഹമ്മദ് ദേവർകോവിൽ, കാനത്തിൽ ജമില, പിടിഎ റഹിം, കെ എം സച്ചിൻ ദേവ് എന്നിവർ ജേതാക്കൾക്കുള്ള പുരസ്‌കാരം നൽകും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്, കുടുംബശ്രീ മിഷൻ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ട‌ർ എച്ച് ദിനേശൻ ഐ.എ.എസ്., കുടുംബശ്രീ ജില്ലാ കോ – ഓർഡിനേറ്റർ പി.സി കവിത, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, കോർപ്പറേഷൻ കൗൺസിലർ നവ്യാ ഹരിദാസ്, പ്രസ് ക്ലബ് പ്രസിഡണ്ട് ഇ.പി മുഹമ്മദ്, പ്രമുഖ സഹകാരി സി.എൻ വിജയകൃഷ്ണൻ എന്നിവരും കലാ സാഹിത്യ സിനിമാ വാണിജ്യ കായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
.
.
ജില്ലയിലെ വിദഗ്‌ധരടങ്ങിയ ജൂറി തെരഞ്ഞെടുത്ത ഏറ്റവും മികച്ച 10 മൈക്രോ യൂണിറ്റ് സംരംഭങ്ങൾക്കാണ് ചടങ്ങിൽ പുരസ്ക‌ാരങ്ങൾ നൽകുക. പുരസ്ക്‌കാര വിതരണത്തിന് ശേഷം കൂടുംബശ്രീ അംഗങ്ങളും സിനിമാ ടെലിവിഷൻ രംഗത്തെ പ്രശസ്ത‌രും പങ്കെടുക്കുന്ന വർണാഭമായ കലാസന്ധ്യയും നടക്കും.
.
.
ജില്ലാതല പുരസ്‌കാര വിതരണങ്ങൾക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസിന്റെ പങ്കാളിത്തത്തോടെ ഈ വർഷം അവസാനം ഗ്രാൻഡ് ഫിനാലെയും സംഘടിപ്പിക്കും. രജത ജൂബിലി വർഷം പിന്നിടുന്ന കുടുംബശ്രീ നാടിൻ്റെ വിവിധ കർമ്മ മേഖലകളിൽ മികവ് തെളിയിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ മികച്ച കുടുംബശ്രി സൂക്ഷ്‌മ സംരംഭക യൂണിറ്റുകളെ കണ്ടെത്തി ആദരിക്കുന്നത്.
.
പത്രസമ്മേളനത്തിൽ കെ ഗോവിന്ദൻ (സംഘാടക സമിതി ചെയർമാൻ),  ഉണ്ണികൃഷ്‌ണൻ ഒ. (വൈസ് ചെയർമാൻ സംഘാടക സമിതി), സത്യനാഥൻ (കെപി സി ഒ എ ജില്ലാ പ്രസിഡന്റ്റ്) പി.പി അഫ്‌സൽ (സംഘാടക സമിതി കൺവീനർ) ജയദേവ് കെ എസ് (പ്രോഗ്രാം കൺവീനർ) കെ വിനോദ് കുമാർ (ടീംസ് എം.ഡി) എന്നിവർ പങ്കെടുത്തു.
Share news