മൊയ്തു മാനക്കലിൻ്റെ “ഓർമ്മകളുടെ ഓളങ്ങളിലൂടെ” പുസ്തകം പ്രകാശനം ചെയ്തു

മേപ്പയ്യൂർ: നടനും നാടക കൃത്തുമായ മൊയ്തു മാനക്കലിന്റെ “ഓർമ്മകളുടെ ഓളങ്ങളിലൂടെ..” പുസ്തകം പ്രകാശനം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ സുരേഷ് കൽപ്പത്തൂരിന് നൽകി പ്രകാശനം ചെയ്തു. മേപ്പയ്യൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കെ കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി പുസ്തകം പരിചയം നടത്തി.
.

.
കെ.പി കായലാട്ട് അനുസ്മരണ പരിപാടിയോട് അനുബന്ധിച്ച് നടന്ന കെ പി കായലാട്ട് സ്മാരകം തറക്കല്ലിടൽ അശോകൻ ചരുവിൽ നിർവഹിച്ചു. പ്രൊ.സി.പി അബൂബക്കർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. കുഞ്ഞിക്കണ്ണൻ, എൻ.എം. ദാമോദരൻ, മേപ്പയൂർ ബാലൻ, എൻ.കെ ചന്ദ്രൻ, രാമദസ് നാഗപ്പള്ളി, കെ. രതീഷ്, പി.കെ. ഷിംജിത്ത്, മൊയ്തു മാനക്കൽ എന്നിവർ സംസാരിച്ചു.
