KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂൾ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ സ്മാരക ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂൾ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ചാത്തുക്കുട്ടി പൂജ നിവാസ് സ്മാരക ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഒരു കോടി പതിനഞ്ചു ലക്ഷം രൂപ വകയിരുത്തിയാണ് മൂന്ന് നില കെട്ടിടം പണിയുന്നത്. രണ്ട് നിലകളിൽ ക്ലാസ് മുറികളും മുകളിൽ ഓഡിറ്റോറിയവുമാണ് പണിയുന്നത്. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഒന്നാം തരം മുതൽ നാലാം തരം വരെ പഠിച്ചത് ഇവിടെയാണ്. ആദ്യമായാണ് ഗുരുവിന്റെ പേരിൽ ഒരു സ്മാരകം ഉയരുന്നത്.

സ്കൂൾ മാനേജർ കെ. പി സുകുമാരൻ തറക്കല്ലിട്ടു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജു ടി. പി, കെ. കെ സുരേഷ് കുമാർ, ഷബിൻ മാസ്റ്റർ, അനിൽ മണാട്ട്, എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. ഹെഡ് മിസ്ട്രസ് തേജസ്വി വിജയൻ സ്വാഗതവും വി.കെ. ഷംജ നന്ദിയും പറഞ്ഞു.

Share news