മൂടാടി നാലു പുരക്കൽ വഴങ്ങോട്ട് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പത്താം വാർഡിലെ നാലു പുരക്കൽ വഴങ്ങോട്ട് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. പി അഖില അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി ആശംസയർപ്പിച്ചു. വാർഡ് വികസന കൺവീനർ എം. സുരേഷ് സ്വാഗതവും സോമശേഖരൻ വഴങ്ങോട്ട് നന്ദിയും പറഞ്ഞു.
