ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള അവാർഡ് ഏറ്റുവാങ്ങി

കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ വകുപ്പ് നൽകുന്ന എൻഎസ്എസ് അവാർഡ് ദാനത്തിൻ്റെ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയിൽ നിന്നും പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ കെമിസ്ട്രി അധ്യാപകനും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ മിഥുൻ മോഹൻ സി ഏറ്റുവാങ്ങി.

കൊല്ലത്ത് ടി കെ എം എഞ്ചിനിയറിങ്ങ് കോളേജ് ഹാളിൽ നടന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. മഹുമാനപ്പെട്ട എംഎൽഎ എം നൗഷാദ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ അധ്യാപകനായ നിധിൻ കണ്ടോത്ത്, എസ് ആർ ജയ്കിഷ് എൻഎസ്എസ് വളണ്ടിയേഴ്സായ ദിയ ഫാത്തിമ, അരുൺജിത്ത് ബി, കൃഷ്ണവേണി, അഭിരാം, തീർത്ഥ എന്നിവർ പങ്കെടുത്തു.
