പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി. നാലുപേരെയും നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. തൃശ്ശൂർ ജൂബിലി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. മൂന്നുപേരുടെ നില ഗുരുതരം. അതിലൊരാളുടെ നില അതീവഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കുട്ടികൾ. 16കാരികളായ നിമ, ആൻഗ്രേസ്, അലീന, എറിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ മുങ്ങിയെന്ന് പറയുന്ന ഭാഗത്ത് ഏകദേശം 40 അടിയിൽ അധികം താഴ്ച്ച യുണ്ട്. ചെളിയിൽ കുടുങ്ങിയ കുട്ടികളെ നാട്ടുകാരാണ് കരക്കെത്തിച്ചത്.

