സി. എച്ച് ഹരിദാസിനെ അനുസ്മരിച്ചു

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് (എസ്) സംസ്ഥാന പ്രസിഡണ്ടും കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രഥമ ചെയർമാനുമായിരുന്ന സി. എച്ച് ഹരിദാസിന്റെ 40-ാമത് ചരമ വാർഷികം കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു. എൻ സി.പി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പത്താലത്ത് ബാലൻ, എം.എ ഗംഗാധരൻ, കെ.കെ. നാരായണൻ മാസ്റ്റർ, ശ്രീഷു കെ.കെ പി.എം.ബി നടേരിഎന്നിവർ സംസാരിച്ചു.
