KOYILANDY DIARY.COM

The Perfect News Portal

ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു

കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിൻ്റെ ബ്രോഷർ പ്രകാശനം പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയെടുത്ത് വേണുഗോപാലൻനായർക്ക് നൽകി അനന്തപുരം ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ഇ എസ് രാജൻ പ്രകാശനം ചെയ്തു. ചടങ്ങിൽ സജി തെക്കയിൽ ലീല കോറുവീട്ടിൽ വി കെ ശിവദാസൻ സന്തോഷ് വാളിയിൽ സുര ‘ചിറക്കൽ ശ്രീജിത്ത് കൃഷ്ണൻ എൻകെ സദാനന്ദൻ ബാലൻ നായർ വി കെ ശാരദ എന്നിവർ പങ്കെടുത്തു.

ജനുവരി 20 ന് ശുദ്ധികലശം. 21ന് ദ്രവ്യ കലശം. 22ന് വൈകീട്ട് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപാടിൻ്റ മുഖ്യകാർമ്മികത്വത്തിൽ മഹോത്സവം കൊടിയേറും. ജനുവരി 28ന് പള്ളിവേട്ടയും 29ന് ആറാട്ടും നടക്കുന്നു. അന്നേ ദിവസം ഉച്ചയ്ക്ക്12 മണി മുതൽ 2 മണി വരെ ആറാട്ടുസദ്യയും ഉണ്ടായിരിക്കുന്നതാണ്.

പരിപാലന സമിതി ഭാരവാഹികളായി ഇ എസ് രാജൻ പ്രസിഡണ്ട് സജി തെക്കയിൽ ജനറൽ സിക്രട്ടറി വി കെ ശിവദാസൻ ലീലകോറുവീട്ടിൽ വൈസ് പ്രസിഡണ്ടുമാർ വേണു ഇ ,പി കെ ബാലകൃഷ്ണൻ എന്നിവർ സെക്രട്ടറിമാർ സന്തോഷ് വിളിയിൽ ടഷറർ എന്നിവരെ തിരഞ്ഞെടുത്തു. ഉത്തവാരംഭദിവസം മുതൽ ക്ഷേത്ര ചടങ്ങുകളായ തായമ്പക കേളികൈ കൊമ്പ്കുഴൽപ്പറ്റ് എന്നിവ ഉണ്ടായിരിക്കുമെന്നും ഭക്തജനങ്ങളുടെ പരിപൂർണ്ണ സഹായ സഹകരണങ്ങൾ ഉത്സവം നടത്തി പ്പിനും മറ്റും ഉണ്ടാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മഹോത്സവം

Advertisements
Share news