ശശികല ശിവദാസൻ എഴുതിയ “കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് ” പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ശശികല ശിവദാസൻ എഴുതിയ “കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് ” എന്ന പുസ്തകം ജനുവരി 4 ന് കോഴിക്കോട് എം. എസ്. എസ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢഗംഭീരമായ സദസ്സിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി കേണൽ ആർ. കെ. നായർക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു.

കൽപ്പറ്റ നാരായണൻ, പി സുരേന്ദ്രൻ, പി കെ പാറക്കടവ്, നന്ദകിഷോർ, ദീപാ നിഷാന്ത് തുടങ്ങിയ പ്രമുഖ വ്യക്തികളും ഈ ചടങ്ങിൽ പങ്കെടുത്തു. ശ്രീനഗറിലും ലേ -ലഡാക്കിലും ഒന്നൊന്നര മാസത്തോളം സഞ്ചരിച്ച് എഴുതിയതാണീ പുസ്തകം. അവിടെ നടന്ന പല യുദ്ധങ്ങളെപ്പറ്റിയും പട്ടാളക്കാരുടെയും സാധാരണ ജനങ്ങളുടെ ജീവിതങ്ങളെ പറ്റിയും പ്രകൃതിയെപ്പറ്റിയും ഒരു കഥ പോലെ നിങ്ങൾക്ക് വായിച്ച് അറിയാനാവും. ശശികല കൊയിലാണ്ടി കോതമംഗലം സ്വദേശിനിയാണ്. ഈ പുസ്തകം കൊയിലാണ്ടി ദ മാസ്റ്റർ പുസ്തക ഭവനിൽ ലഭ്യമാണ്.
