KOYILANDY DIARY.COM

The Perfect News Portal

ചുമടു മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ എച്ച്.എം.എസ് സമരത്തിന് നേതൃത്വം നൽകും

കൊയിലാണ്ടി: ചുമടു മേഖലയിലടക്കം തൊഴിലാളികൾ നേരിടുന്ന പീഡനങ്ങളും പ്രയാസങ്ങളും തരണം ചെയ്യാൻ എച്ച്.എം.എസ് നേതൃത്വം നൽകുമെന്നും വിലകയറ്റം, നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ, വർഗീയത തുടങ്ങിയ വിഷയങ്ങളിൽ, ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങൾക്ക് മുൻകൈ എടുക്കുമെന്നും എച്ച്.എം.എസ് ദേശീയ വർക്കിംഗ്‌ കമ്മറ്റി അംഗം മനയത്ത് ചന്ദ്രൻ പറഞ്ഞു. ചുമടു മസ്ദൂർ സഭ കോഴിക്കോട് ജില്ല സമ്മേളനം പൂക്കാട് വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
.
യൂണിയൻ ജില്ലാ പ്രസിഡണ്ട് ബിജു ആന്റണി അധ്യക്ഷത വഹിച്ചു. എൻ. എം അഷറഫ് റിപ്പോർട് അവതരിപ്പിച്ചു. കെ.കെ. കൃഷ്ണൻ, ശിവദാസ് മലയിൽ, എം. പി. ശിവാനന്ദൻ, സത്യൻ നടുവണ്ണൂർ, കെ പ്രദീപൻ, വി. കെ. ജനാർദ്ദനൻ, കെ. പ്രകാശൻ, ഗിരീഷ് നടുവണ്ണൂർ, സന്ദീപ് കുമാർ എം. ടി എന്നിവർ സംസാരിച്ചു.
Share news