കോഴിക്കോട് 300 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ

കോഴിക്കോട് : മാരക മയക്കുമരുന്നായ 300 ഗ്രാം എംഡിഎംഎയുമായി രാമനാട്ടുകര സ്വദേശി പിടിയിൽ. ഫറൂഖ് ചെറുവണ്ണൂർ സ്വദേശി കളത്തിൽ പറമ്പിൽ സേവ്യറിൻ്റെ മകൻ ഷാരോണിനെ (33) യാണ് അറസ്റ്റ് ചെയ്തത്. സിറ്റി നാർകോടിക് സെൽ അസി. കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും നടക്കാവ് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
.

.
കോഴിക്കോട് പുതിയ സ്റ്റാൻഡിനടുത്തുള്ള ഹോട്ടലില്‍ വെച്ചാണ് യുവാവ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏതാണ്ട് 15 ലക്ഷം രൂപ വിലവരും. 6 മാസം മുമ്പ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 35 ഗ്രാം എംഡിഎംഎ യുടെ കേസിലും ഇയാളെ പ്രതി ചേർത്തിട്ടുള്ളതാണ്. കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ വൻ കണ്ണികളാണ് ഇയാളെപ്പോലെയുള്ള യുവാക്കളെ ഉപയോഗപ്പെടുത്തി മാരക രാസ ലഹരികൾ നാട്ടിലേക്ക് എത്തിക്കുന്നത്. ഇന്നലെ രാവിലെ ബംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന ലഹരി ആണ് കോഴിക്കോട് അരയിടത്തു പലത്തിന് സമീപമുള്ള ഹോട്ടലിൽ നിന്നും പോലീസ് പിടിച്ചത്.
.

.
കഴിഞ്ഞ മാസം മാത്രം 650 ഗ്രാം എംഡിഎംഎ ആണ് രണ്ട് കേസുകളിൽ നിന്നായി ഡാൻസാഫ് സംഘം പിടിച്ചെടുത്തത്. പുതു തലമുറയെ നശിപ്പിക്കുന്ന ഇത്തരം ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്നത്തിന് വേണ്ടി സിറ്റി പോലീസിൻ്റെ ഭാഗത്ത് നിന്നും ശക്തമായ പരിശോധനയാണ് നടന്നു വരുന്നത്. ലഹരി മാഫിയ സംഘങ്ങളെ പൂർണമായും തടയിടണമെങ്കിൽ പൊതുജന പങ്കാളിത്തവും വളരെ ആവശ്യമാണെന്ന് സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു.
.

.
ഡാൻസാഫ് സബ് ഇൻസ്പെക്ടർമരായ മനോജ് എടയേടത്ത്, അബ്ദുറഹ്മാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അഖിലേഷ്, സുനോജ് കാരയിൽ, സരുൺകുമാർ പി കെ, ലതീഷ് കെ, ശ്രീശാന്ത് എൻ കെ, ഷിനോജ് മംഗലശ്ശേരി, അതുൽ ഇ വി, ദിനീഷ് പി കെ,അഭിജിത്ത് പി, മുഹമ്മദ് മഷ്ഹൂർ കെ എം, നടക്കാവ് സബ് ഇൻസ്പെക്ടർബിനു മോഹൻ, ഗ്രേഡ് എസ് ഐ വിനോദ് കുമാർ, SCPO ജിത്തു വി കെ, ഷിജിത്ത് കെ, ബിജു കെ കെ, ഷൈന പി. കെ, ഷോബിക് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
