ഇ എം എസ് സ്‌മാരക പ്രസംഗ മത്സരം ആരംഭിച്ചു

കോഴിക്കോട് ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമീഷൻ യുവജനങ്ങൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഇ എം എസ് സ്‌മാരക പ്രസംഗ മത്സരം ആരംഭിച്ചു. മീഞ്ചന്ത ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ യുവജന കമീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി പ്രിയ അധ്യക്ഷയായി. കമീഷൻ അംഗം പി സി ഷൈജു, കോളേജ് യൂണിയൻ വൈസ് ചെയർമാൻ ഹഫീഫ ഹിജ, കമീഷൻ ജില്ലാ കോ ഓർഡിനേറ്റർ ടി അതുൽ എന്നിവർ സംസാരിച്ചു.

പ്രസംഗ മത്സരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എഴുപതിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. വിജയികൾക്കുള്ള ക്യാഷ് പ്രൈസും ഇ എം എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. വിജയികൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തിൽ) തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിനി ജി ബി ശിവരഞ്ജിനി (തിരുവനന്തപുരം ഗവ. ലോ കോളേജ്), കൊല്ലം പള്ളിമുക്ക് സ്വദേശി മുഹമ്മദ് അൽത്താഫ്ഞ (വിറാസ് മർകസ് നോളജ് സിറ്റി), കണ്ണൂർ വലിയന്നൂർ സ്വദേശിനി കെ വി അനുശ്രീ (കലിക്കറ്റ് സർവകലാശാല കാമ്പസ്).

