KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥിനിയ്ക്ക് അശ്ലീല സന്ദേശമയച്ച ഡോക്ടർ പോക്സോ കേസ്സിൽ അറസ്റ്റിൽ

കോഴിക്കോട്: വിദ്യാർത്ഥിനിയ്ക്ക് അശ്ലീല സന്ദേശമയച്ച ഡോക്ടർ പോക്സോ കേസ്സിൽ അറസ്റ്റിൽ. കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോ. അലൻ ആന്റെണി (32) യാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ഫോണിലേക്ക് തുടർടച്ചയായി അശ്ലീല സന്ദേശമയക്കുകയും, കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി  ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. 
.
.
വിദ്യാർത്ഥിനിയുടെ ടെലഗ്രാം എക്കൌണ്ടിലേക്ക് സ്ഥിരമായി കോൾ ചെയ്ത് ശല്ല്യം ചെയ്തതിൽ വീട്ടുകാർ താക്കീത് നർകിയെങ്കിലും, വീണ്ടും  പ്രതി നിരന്തരം മോശമായ അശ്ലീല സന്ദേശങ്ങൾ അയക്കുകയും 02.01.25 തിയ്യതി  പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് കോഴിക്കോട് ബീച്ചിലെത്തുവാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയും, തുടർന്ന് വീട്ടുകാരേയും കൂട്ടി കോഴിക്കോട് ബീച്ചിലേക്ക് വരുകയായിരുന്നു. പെൺകുട്ടി എത്തിയതറിഞ്ഞ പ്രതി  ബീച്ചിലേക്ക് വന്ന്  പെൺകുട്ടിയോട് സംസാരിച്ചുകൊണ്ട് ലൈംഗിക ഉദ്ദേശത്തോടുകൂടി കയ്യിൽ  കയറി പിടിച്ചു എവിടെയെങ്കിലും റൂം എടുക്കാം എന്നു പറയുകയായിരുന്നു.
.
ഇതുകണ്ട പെൺകുട്ടിയുടെ ബന്ധുക്കൾ അവിടേക്ക് വന്ന് പ്രതിയെ തടഞ്ഞുവെച്ച് വെള്ളയിൽ പോലീസിനെ ഫോണിൽ വിളിച്ച് അറിയിക്കുകയും, ഉടനെതന്നെ വെള്ളയിൽ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Share news