എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം. ടി. അനുസ്മരണം നടത്തി

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം. ടി. അനുസ്മരണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം മേഖല ഭാരവാഹിയും പത്രപ്രവർത്തകനുമായ എ. സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എൻ.എം. നാരായണൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, കെ എം ബാലകൃഷ്ണൻ, വനിത വേദി പ്രസിഡണ്ട് കെ. റീന, കെ. ജയന്തി, കെ. ദാമോദരൻ, ടി.എം. ഷീജ, കെ. ധനീഷ്, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
